ബൗളിംഗ് തിരഞ്ഞെടുത്ത് ഋഷഭ് പന്ത്, അശ്വിന് പകരം ഇഷാന്ത് ശര്‍മ്മ

Delhicapitals

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടിയ ഋഷഭ് പന്ത് കോഹ്‍ലിയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി നിരയില്‍ ഒരു മാറ്റമാണുള്ളത്. രവിചന്ദ്രന്‍ അശ്വിന് പകരം ഇഷാന്ത് ശര്‍മ്മ ടീമിലേക്ക് എത്തുന്നു. രണ്ട് മാറ്റമാണ് ബാംഗ്ലൂര്‍ നിരയിലുള്ളത്. നവ്ദീപ് സൈനിയ്ക്ക് പകരം രജത് പടിദാറും ഡാനിയേല്‍ ക്രിസ്റ്റ്യന് പകരം ഡാനിയേല്‍ സാംസ് ടീമിലേക്ക് എത്തുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Devdutt Padikkal, Rajat Patidar, Glenn Maxwell, AB de Villiers(w), Washington Sundar, Daniel Sams, Kyle Jamieson, Harshal Patel, Yuzvendra Chahal, Mohammed Siraj

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Rishabh Pant(w/c), Steven Smith, Shimron Hetmyer, Marcus Stoinis, Axar Patel, Amit Mishra, Kagiso Rabada, Ishant Sharma, Avesh Khan