സ്പിന്നര്‍മാര്‍ സൂപ്പറാ, ചരിത്രമാവർത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാമത് എഡിഷനിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സ് കാഴ്ച വെച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകർത്തെറിയുകയായിരുന്നു ചെപ്പോക്കിൽ ധോണിയും സംഘവും. 17.1 ഓവറില്‍ ബാംഗ്ലൂര്‍ 70 റണ്‍സിനു ഓള്‍ഔട്ട് ആക്കാൻ ചെന്നൈയുടെ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞു. അപ്രതീക്ഷിതമായ വിക്കറ്റ് വീഴ്ചയിൽ പകച്ച് നിന്ന ബാംഗ്ലൂരിനെ ചെന്നൈ സ്പിന്നര്‍മാര്‍ വരിഞ്ഞുകെട്ടി കീഴടക്കുകയായിരുന്നു.

ഇമ്രാന്‍ താഹിര്‍ 9 റണ്‍സ് വിട്ട് നല്‍കി 3 വിക്കറ്റെടുത്ത പ്രതിരോധത്തിലാക്കിയപ്പോൾ നാലോവറില്‍ 20 റണ്‍സിനു മൂന്ന് വിക്കറ്റാണ് ഹര്‍ഭജന്‍ സിംഗ് നേടിയത്. രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീഴ്ത്തി. എട്ടുവിക്കറ്റുകൾ നേടാൻ ചെന്നൈയുടെ സ്പിൻ നിരയ്ക്കായി. ഒരു ഐപിഎൽ മത്സരത്തിൽ സ്പിൻ നിര ഏറ്റവുമധികം വിക്കറ്റ് നേടിയെന്ന നേട്ടമാണിത്. ചെന്നൈ ഇതിനു മുൻപും ഇതേ നേട്ടം ആവർത്തിച്ചിട്ടുണ്ട്. 2012ല്‍ ഡെക്കാൻ ചാർജേഴ്‌സിനെതിരെയും എട്ടുവിക്കറ്റ് നേട്ടം സ്പിന്നര്മാര് ആഘോഷിച്ചിട്ടുണ്ട്. അന്ന് അഞ്ചു വിക്കറ്റ് എടുത്ത് ചെന്നൈയുടെ ബൗളിങ്ങിന് ചുക്കാൻ പിടിച്ചത് ജഡേജയായിരുന്നു.

Advertisement