മെസ്സിയുടെ പരിക്ക് മൊറോക്കയ്ക്ക് എതിരെ മാത്രം, ബാഴ്സലോണയ്ക്ക് കളിക്കും

- Advertisement -

അർജന്റീനൻ ടീമിൽ മടങ്ങി എത്തിയ മെസ്സിക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്ന് റിപ്പോർട്ട്. ഇന്നലെ വേനസ്വെലക്ക് എതിരെ കളിച്ച മെസ്സിക്ക് പരിക്കേറ്റിരുന്നു. ഗ്രോയിൻ വേദന അനുഭവപ്പെട്ട മെസ്സി മൊറോക്കോക്ക് എതിരായ അടുത്ത സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കായി കളിക്കില്ലെന്നും അറിയിച്ചിരുന്നു‌. എന്നാൽ അർജന്റീനയ്ക്ക് കളിക്കില്ല എങ്കിലും ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കും.

ലാലിഗയിൽ എസ്പാൻയോളിനെതിരെ ആണ് ബാഴ്സലോണയുടെ അടുത്ത മത്സരം. ഇന്നലെ അർജന്റീന 3-1 ന് തോറ്റ മത്സരത്തിൽ മെസ്സി മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു. മത്സരം ശേഷമാണ് താരത്തിന്റെ പരിക്ക് ഉള്ളതായി മെസ്സി അറിയിച്ചത്. നിരവധി മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണമാണ് ഈ പരിക്കിന് കാരണം എന്നാണ് അറിയാൻ കഴിഞ്ഞത്.

Advertisement