ചെന്നൈക്ക് വേണ്ടിയുള്ള നൂറാം മത്സരത്തിൽ തിളങ്ങി ബ്രാവോ

20210919 235338

ഐ പി എൽ തിരികെയെത്തിയ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയപ്പോൾ ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങാൻ വെസ്റ്റിൻഡീസ് താരം ബ്രാവോക്ക് ആയി. ബ്രാവോയുടെ സി എസ് കെയ്ക്ക് വേണ്ടിയുള്ള നൂറാം മത്സരമായിരുന്നു ഇത്. അവസാന ഓവറുകളിൽ ഇറങ്ങി വെറും എട്ടു പന്തിൽ നിന്ന് 23 റൺസ് അടിച്ച് ചെന്നൈക്ക് പൊരുതാവുന്ന സ്കോർ നേടിക്കൊടുക്കാൻ ബ്രാവോക്ക് ആയി. ഈ ഇന്നിങ്സിൽ മൂന്ന് വലിയ സിക്സറുകളും ഉണ്ടായിരുന്നു.

പന്ത് എറിഞ്ഞ ബ്രാവോ നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇത് കൂടാതെ ഫീൽഡിംഗ് മികവ് കൊണ്ട് ഒരു റൺ ഔട്ടും ബ്രാവോയുടെ പേരിൽ ഉണ്ടായിരുന്നു. സി പി എല്ലിനിടെ ഏറ്റ പരിക്കും മറികടന്ന് ഐ പി എല്ലിൽ എത്തിയാണ് ബ്രാവോയുടെ ഈ പ്രകടനം.

Previous articleറോമയിൽ മൗറീന്യോക്ക് ആദ്യ തോൽവി
Next articleമെസ്സി മാജിക്ക് ഇന്നുമില്ല, പി എസ് ജിക്ക് അവസാന നിമിഷം വിജയം, സബ്ബ് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി