കോവിഡ് ദുരിതാശ്വാസത്തിനായി 30 കോടി സംഭാവന ചെയ്ത് സൺ റൈസേഴ്സ് ഹൈദരാബാദ്

20210510 132003

കോവിഡ് ദുരിതത്തിള്ള ഇന്ത്യക്ക് ആശ്വാസമായി 30 കോടി ദുരിതാശ്വാസത്തിനായി സംഭാവന ചെയ്യും എന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് അറിയിച്ചു. സംഭാവന ഒക്സിജൻ സിലണ്ടറുകൾ വാങ്ങാനും ഒപ്പം കേന്ദ്ര ഗവണ്മെന്റിന്റെയും സംസ്ഥന ഗവണ്മെന്റുകളുടെയും കോവിഡ് വ്യാപനം തടയാനുള്ള നടപടികൾക്കായാകും ഉപയോഗിക്കുക എന്നും സൺ റൈസേഴ്സ് അറിയിച്ചു. സൺ റൈസേഴ്സിന്റെ ഉടമകളായ സൺ ഗ്രൂപ്പാണ് സംഭാവന നൽകുന്നത്‌. സൺ ഗ്രൂപ്പിന്റെ ടെലിവിഷൻ ചാനലുകൾ വഴി കോവിഡ് ബോധവത്കരണം നടത്തും എന്നും ക്ലബ് അറിയിച്ചു. നേരത്തെ ചെന്നൈ സൂപ്പർ കിങ്സ് 400ൽ അധികം ഓക്സിജൻ കോൺസെന്റ്രേറ്ററുകൾ തമിഴ്നാട് ഗവണ്മെന്റിന് സംഭാവന ചെയ്തിരുന്നു. ഇതു കൂടാതെ ക്രിക്കറ്റ് താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവനകൾ നൽകുന്നുണ്ട്.

Previous articleവനിത ടി20 ചലഞ്ച് സെപ്റ്റംബറില്‍ നടക്കും, വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രാകും – സൗരവ് ഗാംഗുലി
Next articleഗാംഗുലിയും ജയ് ഷായും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാനെത്തും, ലക്ഷ്യം ഐപിഎല്‍ ചര്‍ച്ചകളും