കൊറോണ, മുംബൈയെ ഐ പി എൽ വേദിയാക്കില്ല

Images (33)
Credit: Twitter
- Advertisement -

കൊറോണ വ്യാപനം മഹാരാഷ്ട്രയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയെ ഐ പി എൽ വേദിയായി ഇത്തവണ പരിഗണിച്ചേക്കില്ല. കഴിഞ്ഞ മാസം വരെ മുംബൈ ആകും ഐ പി എൽ പ്രധാന വേദി എന്നാണ് ബി സി സി ഐ ആലോചിച്ചിരുന്നത് എങ്കിലും കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മുംബൈയെ ഒഴിവാക്കാൻ ആണ് ഇപ്പോൾ ബി സി സി ഐ ആലോചിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴുള്ള കൊറൊണ കേസുകളിൽ പകുതിയോളം മഹാരാഷ്ട്രയിൽ നിന്നാണ്.

കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ഡെൽഹി എന്നീ വേദികളിൽ നിന്നാകും ഇനി വേദി തീരുമാനിക്കുക. കഴിഞ്ഞ തവണ യു എ ഇയിൽ നടന്ന പോലെ വ്യത്യസ്ഥ നഗരങ്ങളിലായി ബയോ ബബിൾ സൃഷ്ടിച്ചാകും ഇത്തവണ ഇന്ത്യയിൽ ഐ പി എൽ നടക്കുക. ഏപ്രിൽ രണ്ടാം വാരം ഐ പി എൽ ആരംഭിക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement