ചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം വമ്പൻ തകർച്ചയോടെ

Boult Dhoni Chennai Super Kings Mumbai Indians
Photo: IPL

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം തകർച്ചയോടെ. മുൻ നിര ബാറ്റ്സ്മാൻ എല്ലാം അനായാസം പവലിയൻ എത്തിയതോടെ ചെന്നൈ വമ്പൻ തകർച്ചയെ നേരിടുകയാണ്. 5.2 ഓവർ അവസാനിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ്.

നിലവിൽ 9 റൺസുമായി ക്യാപ്റ്റൻ ധോണിയും റൺസ് ഒന്നും എടുക്കാതെ സാം കൂരനുമാണ് ക്രീസിൽ ഉള്ളത്. ഋതുരാജ് ഗെയ്ക്‌വാദ്(0), ഡു പ്ലെസ്സി(1), അമ്പാട്ടി റായ്ഡു(2), ജഗദീശൻ(0), രവീന്ദ്ര ജഡേജ(7) എന്നിവരാണ് പുറത്തായത്. മുംബൈ ഇന്ത്യൻസിന് വേണ്ടി ബോൾട്ട് മൂന്ന് വിക്കറ്റും ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി.

Previous articleമുംബൈ ഇന്ത്യൻസ് ടോസ് നേടി, രോഹിത് ശർമ്മ ഇല്ല, ചെന്നൈ സൂപ്പർ കിംഗ്സിലും മാറ്റങ്ങൾ
Next articleസാം കറന്റെ ഒറ്റയാൾ പോരാട്ടം, മുംബൈ ഇന്ത്യസിന് മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്