ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അശ്വിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ശ്രേയസ് അയ്യർ

Staff Reporter

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്ര അശ്വിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. അശ്വിനുമായി താൻ സംസാരിച്ചെന്നും അടുത്ത മത്സരത്തിന് താൻ ഉണ്ടാവുമെന്ന് അശ്വിൻ തന്നോട് പറഞ്ഞെന്നും ശ്രേയസ് അയ്യർ വെളിപ്പെടുത്തി. അതെ സമയം അടുത്ത മത്സരത്തിൽ രവിചന്ദ്ര അശ്വിൻ കളിപ്പിക്കുന്ന കാര്യം തീരുമാനിക്കുന്നത് ഫിസിയോയുടെ അഭിപ്രായം പരിഗണിച്ചതിന് ശേഷമായിരിക്കുമെന്നും അയ്യർ പറഞ്ഞു.

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ വെറും ഒരു ഓവർ മാത്രമാണ് അശ്വിൻ എറിഞ്ഞത്. ബൗൾ ചെയ്യുന്നതിനിടെ പന്ത് തടയാൻ ശ്രമിച്ച താരത്തിന്റെ തോളിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് അശ്വിൻ ഫിസിയോയുടെ സഹായത്തോടെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ഒരു ഓവർ മാത്രം എറിഞ്ഞ അശ്വിൻ 2 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റും വീഴ്ത്തിയിരുന്നു.