തോൽവിക്ക് പിന്നാലെ പിഴയും, അശ്വിന് കാര്യങ്ങൾ അത്ര ശുഭകരമല്ല

- Advertisement -

ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ അശ്വിന് ഐ പി എൽ പിഴ ശിക്ഷ വിധിച്ചു. മോശം ഓവർ നിരക്കിന്റെ പേരിലാണ് അശ്വിൻ പിഴ നൽകേണ്ടി വരിക. 12 ലക്ഷം രൂപയാണ് സ്പിന്നർ പിഴ ഇനത്തിൽ നൽകേണ്ടി വരിക.

ഈ സീസണിൽ സ്ലോ ഓവർ നിരക്കിന്റെ പേരിൽ പിഴ നൽകുന്ന നാലാമത്തെ IPL ക്യാപ്റ്റനാണ് അശ്വിൻ. നേരത്തെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലി, രാജസ്ഥാൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവരും സമാന കുറ്റത്തിന് പിഴ നൽകിയിരുന്നു. ഈ സീസണിൽ മത്സരങ്ങൾ നീളുന്നത് പതിവാകുന്നു എന്ന ആരോപണം നിലനിൽക്കെയാണ് പഞ്ചാബ് ഇത്തരമൊരു വീഴ്ച്ച നടത്തിയത്.

ബുധനാഴ്ച റോയൽ ചലഞ്ചേഴ്സിന് എതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.

Advertisement