രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി, ഐ.പി.എല്ലിൽ നിന്ന് ജോഫ്ര ആർച്ചർ പുറത്ത്

- Advertisement -

രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ ഈ സീസണിലെ ഐ.പി.എല്ലിൽ നിന്ന് പുറത്ത്. വലതു കയ്യിലേറ്റ പരിക്കാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർക്ക് തിരിച്ചടിയായത്. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് ആർച്ചറുടെ അഭാവം കനത്ത തിരിച്ചടിയാണ്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ തുടങ്ങാൻ ചെറിയ കാലയളവ് മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസ് പുതിയ താരത്തെ കണ്ടെത്തേണ്ടി വരും.

ഇതോടെ ജോഫ്ര ആർച്ചറിന് ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനവും നഷ്ട്ടമാകും. മാർച്ച് മാസം തുടക്കത്തിൽ ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ജൂണിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന പരമ്പരയിൽ മാത്രമാവും താരത്തിന് ടീമിൽ തിരിച്ചെത്താനാവുക. ദക്ഷിണാഫ്രക്കക്കെതിരായ നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ അവസാന മൂന്ന് മത്സരങ്ങളും താരം കളിച്ചിരുന്നില്ല.

Advertisement