ഗവാസ്കറിന് എതിരെ അനുഷ്ക ശർമ്മ, “കോഹ്ലിയെ വിമർശിക്കാൻ ഭാര്യയെ ഉപയോഗിക്കുന്നത് എന്തിന്!?”

20200925 144051

ഗവാസ്കറിനെതിരെ അനുഷ്ക ശർമ്മ രംഗത്ത്. ഇന്നലെ ആർ സി ബിയും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ഇടയിൽ കമന്ററിക്ക് ഇടയിൽ പറഞ്ഞ പരാമർശം കൊണ്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. വിരാട് കോഹ്ലിയുടെ പ്രകടനത്തെ വിമർശിക്കുന്നതിനിടയിൽ ഭാര്യയായ അനുഷ്ക ശർമ്മയുടെ പേര് പരാമർശിച്ചതാണ് വിവാദമായിരിക്കുന്നത്. അനുഷ്കയുടെ പന്തിൽ വീട്ടിൽ ഇരുന്ന് പരിശീലനം നടത്താനെ കോഹ്ലിക്ക് ആയിരുന്നുള്ളൂ എന്നും അതാണ് പ്രകടനത്തിൽ കാണുന്നത് എന്നും തമാശയായി പറഞ്ഞ ഗവാസ്കർ പ്രശനത്തിൽ പെടുക തന്നെ ചെയ്തു.

അനുഷ്കയും വിരാട് കോഹ്ലിയും വീട്ടിൽ ക്രിക്കറ്റ് കളിച്ച് പരിശീലിക്കുന്ന വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ആ വീഡിയോ പരാമർശിച്ചായിരുന്നു ഗവാസ്കറിന്റെ കമന്ററി. എന്നാൽ ഗവാസ്കറിന്റെ പരാമർശം വളരെ നിലവാരം കുറഞ്ഞത് ആയി എന്ന് അനുഷ്ക ഇന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കോഹ്ലിയെ വിമർശിക്കാൻ ആണെങ്കിൽ പല വാക്കുകളും കിട്ടും. അതിന് ഭാര്യയുടെ പേര് ഉപയോഗിക്കുന്നത് ശരിയല്ല എന്ന് അനുഷ്ക പറയുന്നു. എന്നാണ് ക്രിക്കറ്റിലെ വിമർശനങ്ങൾക്ക് വേണ്ടി അതുമാറ്റി ഒരു ബന്ധവും ഇല്ലാത്ത തന്നെ ഉപയോഗിക്കുന്നത് നിർത്തുക എന്നും അനുഷ്ക ചോദിക്കുന്നു.

ഗവാസ്കർ ക്രിക്കറ്റിൽ ഇതിഹാസം ആണെന്നും ആ വില ഇങ്ങനെ കളയരുത് എന്നും അനുഷ്ക പറഞ്ഞു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടക്കാതെ സൂക്ഷിക്കണം എന്നും അനുഷ്ക പറഞ്ഞു.
20200925 145609

Previous articleകുറ്റം താന്‍ ഏല്‍ക്കുന്നു, തന്റെ മികച്ച ദിവസമല്ലെന്ന് കരുതണം – വിരാട് കോഹ്‍ലി
Next articleഅഫ്ഗാനിസ്ഥാനും ന്യൂസിലാൻഡിനുമെതിരെയുള്ള പരമ്പരകൾ മാറ്റിവെച്ച് ഓസ്ട്രേലിയ