മൂന്ന് മിനുട്ട് കൊണ്ട് വിരമിക്കൽ തീരുമാനത്തിൽ നിന്ന് അമ്പാട്ടി റായ്ഡു യുടേൺ എടുത്തു

Img 20220514 151018

ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റർ അമ്പാട്ടി റായ്ഡു തന്റെ വിരമിക്കൽ തീരുമാനം മിനുട്ടുകൾക്ക് അകം മാറ്റി. റായ്ഡുവിന്റെ വിരമിക്കൽ ട്വീറ്റിന് പിന്നാൽർ ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ, അമ്പാട്ടി റായിഡു ഈ സീസണോടെ വിരമിക്കില്ലെന്നും ഭാവിയിലും ചെന്നൈ ഫ്രാഞ്ചൈസിക്ക് ഒപ്പം തുടരുമെന്നും പറഞ്ഞ് രംഗത്ത് എത്തി.
20220514 131936
നടന്നുകൊണ്ടിരിക്കുന്ന സീസണ് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കുന്നതിനാൽ ഐ‌പി‌എൽ 2022 തന്റെ അവസാന സീസണായിരിക്കുമെന്ന് അമ്പാട്ടി റായ്ഡു ഇന്ന് പ്രഖ്യാപിച്ചിരുന്നു. ട്വീറ്റ് പോസ്റ്റ് ചെയ്ത് മൂന്ന് മിനിറ്റുകൾക്ക് അകം റായിഡു അത് ഡിലീറ്റ് ചെയ്തത് ഏവരെയും ഞെട്ടിച്ചു. ഇതിനു പിന്നാലെയാണ് ചെന്നൈ സൂപ്പർ കിങ്സ് താരം വിരമിക്കില്ല എന്ന് അറിയിച്ചത്‌. അമ്പാട്ടി റായ്ഡു ഈ സീസണിൽ നിരാശയുണ്ട് എന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്നും വിരമിക്കുന്നു എന്നല്ല പറഞ്ഞത് എന്നും കാശി വിശ്വനാഥൻ പറഞ്ഞു.

Previous articleയുവ ബ്രസീലിയൻ താരം മാർക്കിനോസ് ആഴ്സണലിലേക്ക്
Next articleസൗദി അറേബ്യയുടെ ജേഴ്സിയോട് സാമ്യം, ന്യൂകാസിലിന്റെ എവേ കിറ്റ് വിവാദമാകുന്നു