ചഹാലിനെയും പടിക്കലിനെയും ആര്‍സിബി നിലനിര്‍ത്തുമെന്ന് പറഞ്ഞ് ആകാശ് ചോപ്ര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2022 സീസണിന് മുമ്പ് രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ എത്തുമ്പോള്‍ മെഗാ ലേലമാണ് ഐപിഎലില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഐപിൽ ഫ്രാഞ്ചൈസികള്‍ക്ക് നാല് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവകാശം ആവും ബിസിസിഐ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം വിദേശ സ്വദേശ താരങ്ങളെ ഫ്രാഞ്ചൈസിയ്ക്ക് നിലനിര്‍ത്താമെന്നാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് അറിയുന്നത്.

ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരെയെല്ലാം നിലനിര്‍ത്തുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. വിദേശ താരങ്ങളിൽ നിലനിര്‍ത്തുക എബി ഡി വില്ലിയേഴ്സിനെ ആണെന്ന് ഏവര്‍ക്കും ഉറപ്പാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ നിലനിര്‍ത്തുന്ന ആര്‍സിബി പിന്നീട് നിലനിര്‍ത്തുക ദേവ്ദത്ത് പടിക്കലിനെയും യൂസുവേന്ദ്ര ചഹാലിനെയും ആയിരിക്കുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

മികച്ച ഫോമിൽ കളിച്ച പടിക്കൽ തന്റെ അരങ്ങേറ്റ സീസണിൽ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി നാനൂറിലധികം റൺസാണ് നേടിയത്. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയും ആവും ഫ്രാഞ്ചൈസി നിലനിര്‍ത്തുകയെന്നും പൊന്നും വിലകൊടുത്ത് വാങ്ങിയ കൈല്‍ ജാമിസണിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും വിട്ട് നല്‍കേണ്ടി വരുമെന്നും റൈറ്റ് ടു മാച്ച് ലഭ്യമാണെങ്കിൽ അതിലൊരാളെ നിലനിര്‍ത്തുവാനുള്ള സാധ്യതയും ഫ്രാഞ്ചൈസിയ്ക്ക് ലഭിച്ചേക്കും.