ഗ്രീസ്മനെ വിറ്റാലെ ബാഴ്സക്ക് മുന്നോട്ട് പോകാൻ ആകു, എന്നാൽ സുവാരസിനെ വിറ്റ പോലെ അബദ്ധമാകാനും പാടില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ക്ലബായ ബാഴ്സലോണ കടുത്ത പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്. താരങ്ങളുടെ വേതന ബിൽ ലാലിഗ നിയന്ത്രണങ്ങൾക്കും അപ്പുറം ആയതിനാൽ പുതിയ താരങ്ങളെ സ്വന്തമാക്കാനോ എന്തിന് മെസ്സിക്ക് പുതിയ കരാർ കൊടുക്കാനോ കഴിയാത്ത ഗതിയിലാണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്. ഇതിനൊക്കെയുള്ള പരിഹാരം അവരുടെ ഫോർവേഡായ ഗ്രീസ്മനെ വിൽക്കുക ആണ് എന്നാണ് ബാഴ്സലോണ ബോർഡ് അടക്കം കാണുന്ന പരിഹാരം.

മെസ്സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമാണ് ഗ്രീസ്മൻ. ഗ്രീസ്മനെ വിൽക്കുക ആണെങ്കിൽ കൂടുതൽ താരങ്ങളെ വിൽക്കാതെ തന്നെ ബാഴ്സക്ക് പരിഹാരം കണ്ടെത്താൻ ആകും. ഗ്രീസ്മനെ നിലനിർത്തിയാൽ നിരവധി താരങ്ങളെ വിറ്റാൽ മാത്രമേ ബാഴ്സക്ക് മുന്നോട്ട് പോവാൻ ആവുകയുള്ളൂ. ഗ്രീസ്മനെ വിൽക്കാൻ ബാഴ്സലോണ ഒരുക്കമാണ് എങ്കിലും ലാലിഗ ക്ലബുകൾക്ക് ആർക്കും താരത്തെ വിൽക്കില്ല എന്നാണ് ബാഴ്സലോണ നിലപാട്. കഴിഞ്ഞ സീസണിൽ സുവാരസിനെ അത്ലറ്റിക്കോ മാഡ്രിഡിനു നൽകിയ അവസ്ഥയാകും എന്ന് ബാഴ്സലോണ ഭയക്കുന്നു. സുവാരസ് അവിടെ ടോപ് സ്കോറർ ആവുകയും ലാലിഗ കിരീടം നേടുകയും ചെയ്തിരുന്നു.

പ്രീമിയർ ലീഗിലോ ഇറ്റലിയിലോ ഉള്ള ക്ലബുകൾ ഗ്രീസ്മനു വേണ്ടി വരും എന്നാണ് ബാഴ്സലോണയുടെ പ്രതീക്ഷ. എന്നാൽ ഗ്രീസ്മൻ ആഗ്രഹിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരികെ പോകാൻ ആണ്. അതല്ല എങ്കിൽ താരം ബാഴ്സലോണയിൽ തന്നെ തുടരും. ഇപ്പോൾ തനിക്ക് ബാഴ്സലോണ തരുന്ന വേതനം വേറെ ഒരു ക്ലബും എവിടെയും തനിക്ക് തരില്ല എന്ന് ഗ്രീസ്മനു തന്നെ അറിയാം. എന്തായാലും ഇതിന് ഉടൻ പരിഹാരം കണ്ടെത്താൻ ആണ് ബാഴ്സലോണ പ്രസിഡന്റ് ലപോർട ശ്രമിക്കുന്നത്.