ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 971 താരങ്ങള്‍

ഐപിഎല്‍ 2020നായുള്ള ലേലത്തില്‍ 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2019 ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ലേലം നടക്കുക. 258 വിദേശ താരങ്ങളാണ് ടൂര്‍ണ്ണമെന്റ് മോഹവുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 713 ഇന്ത്യന്‍ താരങ്ങളും ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 8 ടീമുകളിലായി 73 ഒഴിവുകളാണുള്ളത്.

55 ഓസ്ട്രേലിയന്‍ താരങ്ങളാണ് ഐപിഎലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 54 താരങ്ങളും ശ്രീലങ്കയില്‍ നിന്ന് 39 താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിന്‍ഡീസില്‍ നിന്ന് 34 താരങ്ങളും രജിസ്റ്റര്‍ ചെയ്തു.

ന്യൂസിലാണ്ട്(24), ഇംഗ്ലണ്ട്(22), അഫ്ഗാനിസ്ഥാന്‍(19), ബംഗ്ലാദേശ്(6), സിംബാബ്‍വേ(3) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ എണ്ണം.

യുഎസ്എയില്‍ നിന്നും നെതര്‍ലാണ്ട്സില്‍ നിന്നും ഓരോ താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Previous articleഅവസാന നിമിഷ ഗോളിൽ സമനില പിടിച്ച് നോർത്ത് ഈസ്റ്റ്
Next articleഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ