IPL പ്ലേ ഓഫിൽ എത്താത്ത താരങ്ങളെ ലോകകപ്പിനായി ഇന്ത്യ നേരത്തെ ന്യൂയോർക്കിലേക്ക് അയക്കും

Newsroom

ഐസിസി ടി20 ലോകകപ്പ് അമേരിക്കയിൽ നടക്കാൻ ഇരിക്കുകയാണ്. മെയ് 26നാണ് ഐ പി എൽ ഫൈനൽ നടക്കുന്നത്. ലോകകപ്പിനും ഐ പി എൽ ഫൈനലിനും ഇടയിൽ ആകെ 5 ദിവസത്തെ ഇടവേള മാത്രമെ ഉള്ളൂ. ഇന്ത്യ ഇനി ലോകകപ്പിനു മുമ്പ് ഒരു ടി20 മത്സരം പോലും കളിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ലോകകപ്പിന് തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ പെട്ടെന്ന് തന്നെ അമേരിക്കയിലേക്ക് അയക്കാൻ ആണ് ഇന്ത്യ ആലോചിക്കുന്നത്.

ഇന്ത്യ 23 10 05 11 23 01 328

ജൂൺ 1നാണ് ലോകകപ്പ് ആരംഭിക്കുന്നത്‌. ജൂൺ 5 ന് ന്യൂയോർക്കിൽ ആണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്‌. ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാത്ത ടീമുകളുടെ കളിക്കാരെ ബിസിസിഐ നേരത്തെ ന്യൂയോർക്കിലേക്ക് അയച്ചേക്കുമെന്ന് എന്നാണ് റിപ്പോർട്ടുകൾ. അവർ ലീഗ് ഘട്ടം കഴിഞ്ഞ ഉടനെ അമേരിക്കയിലേക്ക് പോകും. നോക്കൗട്ട് ഘട്ടം കളിക്കുന്നവർ ടൂർണമെൻ്റ് അവസാനിച്ചതിന് ശേഷം അവരോടൊപ്പം ചേരും.