ബൗളര്‍മാര്‍ക്ക് തങ്ങളുടെ സര്‍വ്വ കഴിവും പുറത്തെടുക്കുവാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഐപിഎല്‍ എന്ന് അഭിപ്രായപ്പെട്ട് എംഎസ് ധോണി. ഇന്ത്യയെ 2007 ടി20, 2011 ഏകദിന ലോകകപ്പുകളില്‍ കിരീടത്തിലേക്ക് നയിച്ച നായകന് പറയുന്നത് ഐപിഎല്‍ ബൗളര്‍മാരിലെ മികവിനെ പുറത്തെടുക്കുവാന്‍ സഹായിക്കുമെന്നാണ്.
എന്നാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ കാത്ത് സംരക്ഷിക്കേണ്ട ഒരു അധിക ചുമതല കൂടിയുണ്ടെന്ന് ധോണി പറഞ്ഞു. അവര്‍ക്ക് വിശ്രമം നല്കിയാല് അലസരാവുമെന്നും അവസരം നല്കിയാല് ഫ്രഷ് അല്ലെന്നുമാണ് കമന്റേറ്റര്‍മാരുടെ പൊതുവേ പറയാറുള്ള നിലപാട്. അതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് സന്തുലിതമായ സാഹചര്യമാണ് ഒരുക്കേണ്ടത്.
ലോകകപ്പിനു ഇനിയും അഞ്ച് മാസം ഇരിക്കേ ഈ കാലയളവില്‍ ഇന്ത്യ 13 ഏകദനിങ്ങളിലാണ് കളിയ്ക്കുന്നത്. ലോകകപ്പിനെ ലോകകപ്പായി കാണാതെ ഒരു ബൈലാറ്ററല്‍ പരമ്പരയായി കാണുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ധോണി പറഞ്ഞു.