ഐ പി എൽ കളിച്ചത് ഇംഗ്ലീഷ് താരങ്ങളെ ലോകകപ്പിൽ സഹായിക്കും എന്ന് ബട്ലർ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌ പി‌ എൽ) കളിക്കുന്നത് 2023 ലോകകപ്പിലെ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാൻ ഇംഗ്ലണ്ടിനെ സഹായിക്കുമെന്ന് ജോസ് ബട്ട്‌ലർ പറഞ്ഞു. ബട്ലർ അടക്കം ഇംഗ്ലീഷ് ടീമിലെ നിരവധി താരങ്ങൾ ഈ വർഷത്തെ ഇംഗ്ലീഷ് സ്ക്വാഡിന്റെ ഭാഗമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ഈ ലോകകപ്പിൽ ഫേവറിറ്റ്സ് അല്ല എന്നും ബട്ലർ പറഞ്ഞു.

Picsart 23 08 27 22 19 10 456

“ഐ‌പി‌എല്ലിൽ നിരവധി കളിക്കാർ ഇന്ത്യയിൽ പോയി കളിക്കുകയും അവിടുത്തെ സാഹചര്യങ്ങൾ എങ്ങനെയുണ്ടെന്ന് അറിയുകയും ചെയ്യുന്നത് ഞങ്ങൾക്ക് വലിയ കാര്യമാണ്. ഇത് തീർച്ചയായും ഇന്ത്യയിലെ ലോകകപ്പിനായി നന്നായി ഒരുങ്ങാൻ ഞങ്ങളെ സഹായിക്കുന്നു, ”ബട്ട്‌ലർ ഇഎസ്‌പിഎൻ ക്രിക്‌ഇൻഫോയോട് പറഞ്ഞു.