ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് നോക്കാൻ ആയി പ്രധാന താരങ്ങളുടെ വർക്ക്ലോഡ് കുറക്കാൻ ബി സി സി സി ഐ കഴിഞ്ഞ ദിവസം ഐ പി എൽ ക്ലബുകളോട് ആവശ്യപ്പെട്ടിരുന്നു. അതിനെ പ്രശംസിച്ച് മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ.
ഐപിഎൽ ഫ്രാഞ്ചൈസികൾ തങ്ങളുടെ കളിക്കാരുടെ ജോലിഭാരം കൈകാര്യം ചെയ്യാൻ തയ്യാറാവുകയാണ്. ഈ ആശയത്തെ അംഗീകരിക്കുന്ന വിവേകമുള്ള ആളുകൾ ഐ പി എല്ലിൽ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. കനേരിയ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന് പ്രഥമ പരിഗണന നൽകുന്നതിനാാണ് ബിസിസിഐ ശ്രമിക്കുന്നത്. കനേരിയ പറഞ്ഞു.
പാക്കിസ്ഥാനിൽ നിങ്ങൾ ഇത്തരം കാര്യങ്ങൾ കാണില്ല, അവിടെ എല്ലാവരും പിഎസ്എൽ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. രാജ്യം ഒരു രണ്ടാം തരം കാര്യമായി മാറിയിരിക്കുന്നു. കനേരിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ബുംറയുടെയും ജഡേജയുടെയും പരിക്കുകൾ ഇന്ത്യയെ എങ്ങനെ ബാധിച്ചുവെന്ന് കണ്ടതിനാൽ ആണ് ഫ്രാഞ്ചൈസികളുമായി ബിസിസിഐ ഈ കാര്യം സംസാരിക്കാൻ തയ്യാറായത്. ലോകകപ്പിനായി തങ്ങളുടെ പ്രധാന കളിക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ബിസിസിഐ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിരാട്, സൂര്യകുമാർ യാദവ് എന്നിവരെപ്പോലുള്ള മറ്റ് പ്രധാന കളിക്കാരെ പരിക്ക് കാരണം അവർക്ക് നഷ്ടമായാൽ അവർ വലിയ കുഴപ്പത്തിലാകും. അതിനാൽ തങ്ങളുടെ പ്രധാന കളിക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ബിസിസിഐ തിരിച്ചറിഞ്ഞത് നല്ലതാണ്. കനേരിയ കൂട്ടിച്ചേർത്തു.