പാക്കിസ്ഥാനിലെ ഒരു സീനിയര്‍ താരം തന്നോട് മോശമായി പെരുമാറി, താന്‍ അര മണിക്കൂറോളം കരയുകയായിരുന്നു

Sports Correspondent

പാക്കിസ്ഥാന്‍ സൃഷ്ടിച്ച ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഇന്‍സമാം ഉള്‍ ഹക്ക്. തന്റെ തുടക്കത്തിലെ കരിയറില്‍ തന്െ ഭാഗത്ത് നിന്ന് മോശം പ്രകടനം ഉണ്ടായപ്പോള്‍ താന്‍ വളരെയധികം വിഷമിച്ചതും തനിക്ക് സങ്കടം സഹിക്ക വയ്യാതെ അര മണിക്കൂറോളം ഷവറിന് കീഴില്‍ കരഞ്ഞുവെന്നതും താരം ഓര്‍ത്തെടുത്ത് പറഞ്ഞു. സീനിയര്‍ താരത്തിന്റെ പേര് അദ്ദേഹം പറഞ്ഞില്ല.

അത് വരെ അത്രയും അധികം ദേഷ്യത്തോടെ ആരും തന്നെ ശകാരിച്ചിട്ടില്ലെന്നും തനിക്ക് വളരെ അധികം വിഷമം വന്നുവെന്നും ഇന്‍സമായം പറഞ്ഞു. ആ ദിവസം രാത്രിയും താന്‍ വളരെ വിഷാദനായി തന്നെ തുടരുകയായിരുന്നുവെന്നും ഇന്‍സമാം പറഞ്ഞു.

പിറ്റേ ദിവസം ഫ്ലൈറ്റില്‍ തനിക്ക് സീറ്റ് കിട്ടിയത് അന്നത്തെ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ അരികിലായിരുന്നു. അദ്ദേഹം ഏറ്റവും കര്‍ക്കശക്കാരനായ താരമായാണ് വിലയിരുത്തപ്പെടുന്നത്. ഇമ്രാന്റെ പക്കല്‍ നിന്നും ചീത്ത പ്രതീക്ഷിച്ച തന്നോട് അദ്ദേഹം പറഞ്ഞത് തന്റെ ഫോം വേണ്ട വിധത്തില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം മാത്രമായിരുന്നു. എന്നിട്ട് ഇമ്രാന്‍ ഉറങ്ങാന്‍ കിടന്നു.

താന്‍ ആ ഫ്ലൈറ്റില്‍ മുഴുവന്‍ ഇമ്രാന്‍ ഖാന്‍ ലാന്‍ഡിംഗ് വരെ ഉണരരുതേ എന്ന് പ്രാര്‍ത്ഥിച്ച് നിലകൊള്ളുകയായിരുന്നുവെന്നും ഇന്‍സമാം ഉള്‍ ഹക്ക് പറഞ്ഞു. പാക്കിസ്ഥാന്‍ നായകനായി 2003-07 വരെയുള്ള സീസണില്‍ ടീമിനെ നയിച്ച ശേഷമാണ് ഇന്‍സമാം തന്റെ കരിയറിന് വിരാമമിട്ടത്.