ഇന്‍സമാം ഉള്‍ ഹക്കിന് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് ശേഷം സ്ഥിതി മെച്ചപ്പെട്ടു

Inzamam

മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസം ഇന്‍സമാം ഉള്‍ ഹക്ക് ആശുപത്രിയിൽ. താരത്തിന് ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയും ലാഹോറിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാകുകയും ചെയ്തു. താരം ഇപ്പോള്‍ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്‍സമാം കഴി‍ഞ്ഞ് മൂന്ന് ദിവസമായി നേരിയ നെ‍ഞ്ച് വേദനയുണ്ടെന്ന് പറയുകയും അതിന് ശേഷം ടെസ്റ്റുകള്‍ നടത്തി യാതൊരു പ്രശ്നവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാൽ തിങ്കളാഴ്ചയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചുവെന്ന് കണ്ടെത്തിയതും പിന്നീട് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

51 വയസ്സുള്ള ഇന്‍സമാം പാക്കിസ്ഥാന്റെ ഏകദിനത്തിലെ ഏറ്റവും അധികം റൺസ് നേടിയ താരമാണ്. ടെസ്റ്റിലെ റൺ പട്ടികയിൽ പാക് താരങ്ങളിൽ മൂന്നാം സ്ഥാനത്താണ്.

Previous articleസെലക്ഷന്‍ എന്റെ കൈയ്യിലല്ല, വിഷമമില്ല – ഹര്‍ഷൽ പട്ടേൽ
Next articleഞങ്ങളുടെ മികച്ച താരങ്ങള്‍ എങ്ങനെ ടീമിലില്ലാതെ പോയി, ഇന്ത്യന്‍ സെലക്ടര്‍മാരും ഇത് തന്നെയാവും ചിന്തിക്കുന്നത്