പ്രധാന ഫാസ്റ്റ് ബൗളര്‍മാരില്ലാത്തത് തിരിച്ചടിയായി – ബാബര്‍ അസം

Sports Correspondent

പാക്കിസ്ഥാന്റെ മുന്‍ നിര പേസര്‍മാരുടെ പരിക്കാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഷഹീന്‍ അഫ്രീദി കളിക്കാതിരുന്നപ്പോള്‍ നസീം ഷായും ഹാരിസ് റൗഫും ആദ്യ ടെസ്റ്റിൽ മാത്രമേ കളിച്ചുള്ളു.

പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍ ഫിറ്റ് അല്ല എന്നത് ടീമിന് ദൗര്‍ഭാഗ്യകരമായി എന്നാണ് ബാബര്‍ പറഞ്ഞത്. പകരക്കാരായി എത്തിയവര്‍ മികവ് പുലര്‍ത്തിയെങ്കിലും വിചാരിച്ച പോലെ കാര്യങ്ങള്‍ പാക്കിസ്ഥാന് നടപ്പിലാക്കാനായില്ലെന്നും ബാബര്‍ വ്യക്തമാക്കി.

അതേ സമയം സോഫ്ടായുള്ള പുറത്താകലുകളും ടീമിന് പല ഘട്ടത്തിലും തിരിച്ചടിയായി എന്നും ഇതെല്ലാം ടീമിന് വിജയം നേടുന്നതിൽ വിലങ്ങ് തടിയായി എന്നും ബാബര്‍ അഭിപ്രായപ്പെട്ടു.