ത്രില്ലറിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യൻ ജയം

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ആവേശ മത്സരത്തിൽ 2 ഓവർ ബാക്കി നിൽക്കെ 6 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര തുത്തുവാരാനും ഇന്ത്യക്കായി.

പതിവിൽ നിന്ന് വിപരീതമായി ഇന്ത്യൻ ബാറ്റിംഗ് നിര മികവ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ ഇന്ത്യയെ വെറും 146 റൺസിൽ ഒതുക്കാൻ ദക്ഷിണാഫ്രിക്കക്കായി. എന്നാൽ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യ മത്സരത്തിൽ ആവേശ ജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 38 റൺസ് എടുത്ത ഹർമൻപ്രീത് കൗറും 35 റൺസ് എടുത്ത ശിഖ പാണ്ഡെയുമാണ് മാന്യമായ സ്‌കോറിൽ എത്തിച്ചത്.

തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 140 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് എടുത്ത ഏകത ബിഷ്‌തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശർമ്മയും രാജേശ്വരി ഗെയ്ക്‌വാദും ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു.