കോവിഡ്-19 വൈറസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് ധരംശാലയിൽ നടത്താൻ ബി.സി.സി.ഐ ശ്രമം. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി നിലകൊള്ളുന്ന ബെംഗളൂരുവിൽ നടത്തുന്നതിന് പകരമാണ് ധരംശാലയിൽ നടത്താൻ ബി.സി.സി.ഐ ശ്രമിക്കുന്നത്.
മെയ് 25 മുതൽ ഇന്ത്യയിൽ പ്രാദേശിക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് കൊറോണ വൈറസ് ബാധ കൂടുതൽ ബാധിക്കാത്ത സ്ഥലത്ത് നോക്കി പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ബി.സി.സി.ഐ ശ്രമിക്കുന്നത്.
ഹിമാചൽ പ്രദേശിൽ കൊറോണ വൈറസ് ബാധ മൂലമുള്ള സ്ഥിതി നിയന്ത്രണ വിധേയമാവുകയും ഗവൺമെൻറ് സംസഥാനത്തെ സേഫ് സോണായി പ്രഖ്യാപിക്കുകയും ചെയ്താൽ പരിശീലനം ക്യാമ്പ് ധരംശാലയിൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അരുൺ ധുമാൽ വ്യക്തമാക്കി. നിലവിൽ ഹിമാചൽ പ്രദേശിൽ 100 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.