റോയ് കൃഷ്ണ എ ടി കെ കൊൽക്കത്ത വിട്ടേക്കും

- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ കൊൽക്കത്തയ്ക്ക് അവരുടെ സൂപ്പർ താരത്തെ നഷ്ടമായേക്കും. എ ടി കെയുടെ സ്ട്രൈക്കറായ് റോയ് കൃഷ്ണ ടീമിനൊപ്പം തുടരാൻ സാധ്യതയില്ല‌. പുതിയ കരാർ എ ടി കെ വാഗ്ദാനം ചെയ്തു എങ്കിലും താരം ഇതുവരെ കരാറിൽ ഒപ്പുവെച്ചിട്ടില്ല‌. യൂറോപ്പിൽ നിന്നും റോയ് കൃഷ്ണയെ തേടി ഓഫറുകൾ ഉണ്ട് എന്നാണ് വാർത്തകൾ വരുന്നത്.

ഇന്ത്യയിലെ രണ്ട് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. കഴിഞ്ഞ സീസണിൽ 15 ഗോളുകളും 6 അസിസ്റ്റും എ ടി കെയ്ക്ക് വേണ്ടി സംഭാവന ചെയ്ത താരമാണ് റോയ് കൃഷ്ണ. 32കാരനായ താരത്തെ ടീമിൽ നിർത്തണം എങ്കിൽ എ ടി കെ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫീനിക്സിൽ നിന്നായിരുന്നു റോയ് കൃഷ്ണ കഴിഞ്ഞ വർഷം എ ടി കെയിൽ എത്തിയത്. ഫിജിയൻ താരമായ റോയ് രാജ്യത്തിനായി ഇതുവരെ 23 ഗോളുകളും നേടിയിട്ടുണ്ട്.

Advertisement