ഇന്ത്യയുടെ വാലറ്റത്തിന്റെ സംഭാവനയാണ് വ്യത്യാസം സൃഷ്ടിക്കുന്നത് – മക്ഡൊണാള്‍ഡ്

Sports Correspondent

ഇന്ത്യന്‍ വാലറ്റം ബാറ്റിംഗിൽ നടത്തുന്ന സംഭാവനയാണ് ആദ്യ ടെസ്റ്റിലെ വ്യത്യാസം എന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഇന്ത്യയുടെ ബാറ്റിംഗിന്റെ ആഴം ഓസ്ട്രേലിയയ്ക്ക് ഇല്ലെന്നാണ് ആന്‍ഡ്രൂ പറഞ്ഞത്.

ആദ്യ ഇന്നിംഗ്സിൽ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യ 400 റൺസെന്ന മികച്ച സ്കോറാണ് നേടിയത്. 400 റൺസിൽ പകുതിയോളം ഇന്ത്യയുടെ ഏഴാം നമ്പറും അതിന് ശേഷവും ഉള്ള ബാറ്റ്സ്മാന്മാരാണ് നേടിയത് എന്നതാണ് വലിയ വ്യത്യാസം എന്നും ജഡേജ, അക്സര്‍, അശ്വിന്‍ എന്നിവരുടെ സംഭാവന പോലെ ഓസ്ട്രേലിയന്‍ സംഘത്തിലെ വാലര്റത്തിൽ നിന്നുണ്ടാവുന്നില്ലെന്നും ഓസ്ട്രേലിയന്‍ കോച്ച് വ്യക്തമാക്കി.

ഇന്ത്യയുടെ വാലറ്റ കൂട്ടുകെട്ടുകളെ എത്രയും വേഗം തകര്‍ക്കുക എന്നതാണ് പ്രധാനം എന്നും ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് കൂട്ടിചേര്‍ത്തു.