ഐപിഎല്‍ യൂണിവേഴ്സ് ബോസ്സിനായി നേടിത്തരണമെന്നാണ് ടീമിലെ യുവതാരങ്ങളുടെ ആഗ്രഹം

Sports Correspondent

ഐപിഎല്‍ യൂണിവേഴ്സ് ബോസ് ആയ തനിക്ക് വേണ്ടി നേടിത്തരികയെന്നതാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിലെ യുവ താരങ്ങളുടെ ആഗ്രഹമെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഗെയില്‍. ഐപിഎലിലെ ആദ്യ മത്സരത്തില്‍ റണ്‍സ് കണ്ടെത്തുക എന്നത് പ്രധാനമാണെന്ന് പറഞ്ഞ ഗെയില്‍ രാജസ്ഥാനിലെ ഈ ഗ്രൗണ്ട് ഏറെ വലുതാണെന്നും തനിക്ക് ഇവിടെ തിളങ്ങാനായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഇംഗ്ലണ്ടില്‍ തനിക്ക് മികച്ച ഫോം നിലനിര്‍ത്താനായിരുന്നു അത് ഐപിഎലിലേക്ക് കൊണ്ടുവരാനായി. അതിനൊപ്പം തന്നെ ടീം വിജയിച്ചു എന്നതും ഏറെ പ്രാധാന്യമുള്ള കാര്യം. തന്റെ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെന്നും താന്‍ വളരെ ഏറെ തന്റെ കളിയെ ഇഷ്ടപ്പെടുകയാണെന്നും ക്രിസ് ഗെയില്‍ വ്യക്തമാക്കി.