ജൈസ്വാള്‍ വേറെ ലെവൽ – രോഹിത് ശര്‍മ്മ

Sports Correspondent

യശസ്വി ജൈസ്വാളിനെ താന്‍ കഴിഞ്ഞ സീസൺ കണ്ടതാണെന്നും അന്നും മികവ് പുലര്‍ത്തിയ താരം ഇത്തവണ തന്റെ ഗെയിം വേറെ ലെവല്‍ ആക്കിയിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. മുംബൈയോട് തോൽവിയേറ്റ് വാങ്ങിയപ്പോള്‍ രാജസ്ഥാന്റെ ഓപ്പണിംഗ് താരത്തിനാണ് തന്റെ 124 റൺസിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്.

താരത്തിനോട് താന്‍ ഈ പവര്‍ എല്ലാം എവിടുന്നാണ് വരുന്നതെന്ന് ചോദിച്ചുവെന്നും താരം നല്ല പോലെ സമയം ജിമ്മിൽ ചെലവഴിക്കുന്നുണ്ടെന്നാണ് മറുപടി പറഞ്ഞതെന്നും രോഹിത് പറഞ്ഞു. മികച്ച രീതിയിലുള്ള ടൈമിംഗാണ് താരത്തിനുള്ളതെന്നും ഇതെല്ലാം താരത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും രാജസ്ഥാന്‍ റോയൽസിനും മികച്ച കാര്യമാണെന്നും രോഹിത് കൂട്ടിചേര്‍ത്തു.