Picsart 23 04 26 13 57 54 593

രോഹിത് വിശ്രമം എടുത്ത് ഐ പി എല്ലിൽ നിന്ന് മാറി നിൽക്കണം എന്ന് ഗവാസ്കർ

മുംബൈ ഇന്ത്യൻസിന്റെയും ഇന്ത്യയുടെയും ക്യാപ്റ്റൻ ആയ രോഹിത് ശർമ്മ ഐപിഎല്ലിൽ നിന്ന് ഇടവേള എടുത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ചൊവ്വാഴ്ച പറഞ്ഞു.

“രോഹിത് ശർമ്മ ഒരു ഇടവേള എടുത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി തയ്യാറാകണം. കുറച്ച് വിശ്രമിച്ച് സ്വയം ഫ്രഷ് ആയി അദ്ദേഹത്തിന് വരാം. അദ്ദേഹത്തിന്വേണമെങ്കിൽ ഐ പി എല്ലഎ അവസാനത്തെ കുറച്ച് മത്സരങ്ങൾക കളിക്കാം, എന്നാൽ ഇപ്പോൾ വിശ്രമം എടുക്കുക.” ഗവാസ്കർ പറഞ്ഞു.

“അവൻ സമ്മർദ്ദത്തിൽ ആണെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ വേറെ എവിടെയോ ആണെന്നും തോന്നുന്നു, ഒരുപക്ഷേ അവൻ WTC-യെക്കുറിച്ചാകും ചിന്തിക്കുന്നത്. അദ്ദേഹത്തിന് അൽപ്പം വിശ്രമം ആവശ്യമാണെന്ന് ഞാൻ കരുതുന്നു.” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

Exit mobile version