Picsart 23 04 26 13 08 53 934

അക്സർ പട്ടേലിനെ ഡെൽഹി ക്യാപ്റ്റൻ ആക്കണം എന്ന് ഗവാസ്കർ

ഐപിഎല്ലിലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച് ഡെൽഹിയുടെ രക്ഷകനാകുന്ന അക്സർ പട്ടേലിനെ പ്രശംസിച്ച് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ദീർഘകാലാടിസ്ഥാനത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സറിനെ ആണ് നിയമിക്കേണ്ടത് എന്ന് ഗവാസ്ക നിർദ്ദേശിച്ചു. അക്സർ പട്ടേലിനെ ഡെൽഹി ക്യാപ്റ്റൻ ആക്കിയാൽ അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനു തന്നെ ഗുണം ചെയ്യും എന്നും അദ്ദേഹം പറയുന്നു.

ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സർ പട്ടേലിനെ നിയമിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം സത്യസന്ധനായ കളിക്കാരനാണ്. അവൻ നല്ല താളത്തിലാണ്. അദ്ദേഹം ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നത് ഇന്ത്യൻ ടീമിന് നേട്ടമുണ്ടാക്കാം. ഗവാസ്കർ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ കണക്കികെടുത്താണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് ഗവാസ്കർ പറഞ്ഞു. ഇപ്പോൾ റിഷഭ് പന്തിന്റെ അഭാവത്തിൽ വാർണർ ആണ് ഡെൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത്‌.

Exit mobile version