വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ദിവസം മലയാളി മാജിക്ക്. ഇന്നലെ സജന ആണെങ്കിൽ ഇന്ന് ആശ ശോഭന താരമായത്. ഇന്നലെ സജന അവസാന പന്തിൽ സിക്സ് അടിച്ച് മുംബൈ ഇന്ത്യൻസിനെ ജയിപ്പിച്ചിരുന്നു. ഇന്ന് ആശ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ആർ സി ബിയെ ജയത്തിലേക്ക് നയിച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 157 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു പി വാരിയേഴ്സിന് 155 റൺസേ എടുക്കാൻ ആയുള്ളൂ. രണ്ട് റൺസിന്റെ ജയം ആർ സി ബി സ്വന്തമാക്കി.
നാല് ഓവർ എറിഞ്ഞ തിരുവനന്തപുരം സ്വദേശി ശോഭന 22 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. തഹ്ലിയ മഗ്രാത്ത്, ഗ്രേസ് ഹാരിസ്, കിരൺ നവ്ഗിരെ, ശ്വേത സെഹ്രവത്, വൃന്ദ ദിനേഷ് എന്നിവരാണ് ആശയ്ക്ക് മുന്നിൽ വീണത്. WPL-ൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായും ആശ മാറി. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ആശ.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ആർ സി ബി 62 റൺസ് എടുത്ത റിച്ച ഘോഷിന്റെയും 53 റൺസ് എടുത്ത മേഘനയുടെയും മികവികായിരുന്നു 157/6 എന്ന സ്കോർ ഉയർത്തിയത്.