മുംബൈയുടെ വിജയം 72 റൺസിന്, ഫൈനലില്‍ എതിരാളികള്‍ ഡൽഹി

Sports Correspondent

യുപി വാരിയേഴ്സിനെ 72 റൺസിന് തറപറ്റിച്ച് പ്രഥമ വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ച് മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡൽഹി ക്യാപിറ്റൽസ് ആണ് മുംബൈയുടെ എതിരാളികള്‍. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നത്താലി സ്കിവര്‍ നേടിയ 72 റൺസ് നോട്ടൗട്ടിന്റെ ബലത്തിൽ 182/4 എന്ന സ്കോറാണ് നേടിയത്.

യുപി നിരയിൽ 43 റൺസുമായി കിരൺ നാവ്ഗിരേ മാത്രമാണ് പൊരുതി നിന്നത്. ഇസ്സി വോംഗിന്റെ 4 വിക്കറ്റ് പ്രകടനം ആണ് മുംബൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. 17.4 ഓവറിൽ 110 റൺസ് മാത്രം യുപി നേടിയപ്പോള്‍ 72 റൺസ് വിജയം മുംബൈ സ്വന്തമാക്കി.