WPL

രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസിന് വിജയം

Newsroom

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഗുജറാത്ത് ജയന്റ്സിനെ നേരിട്ട മുംബൈ ഇന്ത്യൻസ് അഞ്ചു വിക്കറ്റിന്റെ വിജയമാണ് നേടിയത്. ആദ്യ ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ ആകെ 126-9 റൺസ് മാത്രമെ എടുത്തുള്ളൂ. 24 റൺസ് എടുത്ത മൂണിയും 25 റൺസ് എടുത്ത ബ്രൈസും മാത്രമെ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയിൽ തിളങ്ങിയുള്ളൂ.

മുംബൈ ഇന്ത്യൻസ് 24 02 25 22 49 29 526

മുംബൈ ഇന്ത്യൻസിനായി അമീലിയ കെർ നാലു വിക്കറ്റും ഷബ്നിം ഇസ്മായിൽ മൂന്നു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 18.1 ഓവറിൽ വിജയം കണ്ടു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 46 റൺസുമായി പുറത്താകാതെ നിന്നും. അമീലിയ കെർ 31 റൺസുമായി ബാറ്റു കൊണ്ടും വിജയത്തിൽ പങ്കുവഹിച്ചു.

Categories WPL