വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായ ഓസ്‌ട്രേലിയയുടെ മെഗ് ലാനിംഗ് മാർച്ച് 4 മുതൽ മുംബൈയിൽ ആരംഭിക്കുന്ന ഉദ്ഘാടന വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. മെഗ് ലാനിംഗ് ആകും ഡൽഹിയുടെ ആദ്യ സീസണിലെ ക്യാപ്റ്റൻ എന്ന് ടീം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച്ച അവസാനിച്ച ടി20 ലോകകപ്പ് ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയിൽ നാല് ടി20 ലോകകപ്പുകൾ നേടി റെക്കോർഡിട്ട താരമാണ് 30കാരിയാ ലാനിംഗ്.
വ്യാഴാഴ്ച പ്രഥമ WPL ടൂർണമെന്റിനായി അവർ മുംബൈയിലെത്തി. 132 ടി20കൾ കളിച്ചിട്ടുള്ള അവർ 36.61 ശരാശരിയിലും 116.37 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും 15 അർധസെഞ്ചുറികളും സഹിതം 3405 റൺസ് നേടിയിട്ടുണ്ട്. 100 ടി20 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിക്കുകയ്യ്ം ചെയ്തു. മാർച്ച് 5 ന് ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് അവരുടെ WPL കാമ്പെയ്‌ൻ ആരംഭിക്കും, ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയി ജെമിമ റോഡ്രിഗസിനെയും നിയമിച്ചു.