ഗോവയിൽ വമ്പന്‍ അട്ടിമറി, ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി കൊറിയന്‍ താരം

Sports Correspondent

Chodaeseong

WTT ഗോവ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ ഏറ്റവും വലിയ അട്ടിമറി. ഇന്ന് നടന്ന മത്സരത്തിൽ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ഫാന്‍ ചെംഗ്ഡോംഗിനെ കൊറിയയുടെ 193ാം റാങ്കുകാരന്‍ ചോ ഡെയ്സോംഗ് അട്ടിമറിക്കുകയായിരുന്നു. 3-2 എന്ന സ്കോറിനായിരുന്നു കൊറിയന്‍ താരത്തിന്റെ വിജയം.

ആദ്യ രണ്ട് ഗെയിമുകള്‍ ഫാന്‍ നേടിയെങ്കിലും മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടം ഡ്യൂസിലേക്ക് നീങ്ങിയപ്പോള്‍ വിജയം കൊറിയന്‍ താരത്തിനൊപ്പം നിന്നു. അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി ചോ ടേബിള്‍ ടെന്നീസിലെ വലിയ അട്ടിമറി സാധ്യമാക്കുകയായിരുന്നു.

സ്കോര്‍: 7-11, 8-11, 12-10, 11-9, 11-8.