WPL

മരിസാന്നേ കാപ്പിന് 5 വിക്കറ്റ്, ഗുജറാത്ത് നേടിയത് 105 റൺസ്

Sports Correspondent

Delhicapitals
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത പ്രീമിയര്‍ ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ മോശം ഫോം തുടരുന്നു. ഇന്ന് ടോസ് നേടി ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് നേടാനായത് 105 റൺസ് മാത്രമാണ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.

കിം ഗാര്‍ത്ത് പുറത്താകാതെ 32 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോര്‍ജ്ജിയ വെയര്‍ഹാം 22 റൺസും ഹര്‍ലീന്‍ ഡിയോള്‍ 20 റൺസും നേടി പുറത്തായി.

മരിസാന്നേ കാപ്പ് 5 വിക്കറ്റും ശിഖ പാണ്ടേ മൂന്ന് വിക്കറ്റും നേടിയാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്.

Categories WPL