WPL

11 റൺസ് വിജയം, ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്

Sports Correspondent

ഡൽഹി ക്യാപിറ്റൽസിന്റെ വെല്ലുവിളി അതിജീവിച്ച് 11 റൺസ് വിജയവുമായി ഗുജറാത്ത് ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 147/4 എന്ന സ്കോര്‍ നേടിയ ഗുജറാത്ത് ഡൽഹിയെ 136 റൺസിൽ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 18.4 ഓവറിലാണ് ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

36 റൺസ് നേടിയ മരിസാന്നേ കാപ് ആണ് ഡൽഹിയുടെ ടോപ് സ്കോറര്‍. അരുന്ധതി റെഡ്ഢി 25 റൺസും അലീസ് കാപ്സേ 22 റൺസും മെഗ് ലാന്നിംഗ് 18 റൺസും നേടിയെങ്കിലും വലിയൊരു ഇന്നിംഗ്സ് ആരിൽ നിന്നും വരാത്തത് ഡൽഹിയ്ക്ക് തിരിച്ചടിയായി.

ഗുജറാത്തിനായി കിം ഗാര്‍ത്, തനൂജ കന്‍വാര്‍, ആഷ്‍ലൈ ഗാര്‍ഡ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Categories WPL