ഒരു പന്ത് അവശേഷിക്കെ യുപിയുടെ വിജയം, പ്ലേ ഓഫ് സ്പോട്ട് ഉറപ്പാക്കി, ആര്‍സിബിയും ഗുജറാത്തും പുറത്ത്

Sports Correspondent

വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മൂന്ന് വിക്കറ്റ് വിജയം നേടി യുപി വാരിയേഴ്സ്. വിജയത്തോടെ പ്ലേ ഓഫ് സ്പോട്ട് യുപി ഉറപ്പാക്കി. ഇതോടെ ഗുജറാത്തും ആര്‍സിബിയും ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 178/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി പ്ലേ ഓഫ് ഉറപ്പിച്ചു.

ഗ്രേസ് ഹാരിസ് 41 പന്തിൽ 72 റൺസ് നേടിയപ്പോള്‍ താഹ്‍ലിയ മഗ്രാത്ത് 38 പന്തിൽ 57 റൺസും നേടിയപ്പോള്‍ സോഫി എക്ലേസ്റ്റോൺ പുറത്താകാതെ നേടിയ 13 പന്തിൽ നിന്നുള്ള 19 റൺസും നിര്‍ണ്ണായകമായി. 12 പന്തിൽ 19 റൺസായിരുന്നു യുപി നേടേണ്ടിയിരുന്നത്. ഗ്രേസ് ഹാരിസ് ഒരു സിക്സ് നേടിയ ശേഷം പുറത്താകുമ്പോള്‍ 7 പന്തിൽ 7 റൺസായിരുന്നു വിജയ ലക്ഷ്യം അവസാന ഓവറിൽ സിമ്രാന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 5ാം പന്തിൽ ബൗണ്ടറി നേടി സോഫി വിജയം ഒരുക്കി.

നേരത്തെ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 39 പന്തിൽ 60 റൺസും ഹേമലത ദയലന്‍ 33 പന്തിൽ 57 റൺസും നേടി ആണ് ഗുജറാത്തിന് മികച്ച സ്കോര്‍ നൽകിയത്.