പതിനെട്ടുകാരിയുടെ വെടിക്കെട്ട് ബാറ്റിംഗ്!!! 9 ഓവറിൽ 9 വിക്കറ്റ് ജയം, മുംബൈയെ പിന്തള്ളി ഡൽഹി ഒന്നാം സ്ഥാനത്ത്

Sports Correspondent

മുംബൈ ഇന്ത്യന്‍സിനെ വെറും 109 റൺസിനൊതുക്കി ലക്ഷ്യം 9 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. ഈ മിന്നും വിജയത്തോടെ 10 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഡൽഹി ഉയര്‍ന്നു. റൺറേറ്റിലാണ് മുംബൈയെ ഡൽഹി പിന്തള്ളിയത്.

15 പന്തിൽ 33 റൺസ് നേടിയ ഷഫാലി വര്‍മ്മയും മെഗ് ലാന്നിംഗും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 56 റൺസാണ് 4.3 ഓവറിൽ നേടിയത്. ഷഫാലി പുറത്തായ ശേഷം എത്തിയ ആലിസ് കാപ്സി 17 പന്തിൽ 38 റൺസ് നേടിയപ്പോള്‍ 5 സിക്സുകളാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

54 റൺസാണ് കാപ്സി മെഗ് ലാന്നിംഗ് കൂട്ടുകെട്ട് നേടിയത്. ലാന്നിംഗ് 32 റൺസ് നേടി പുറത്താകാതെ നിന്നു.