WPL

ലോറൻ ബെല്ലിന് പകരം യുപി വാരിയേഴ്‌സ് ചമാരി അത്തപ്പത്തുവിനെ സ്വന്തമാക്കി

Newsroom

വനിതാ പ്രീമിയർ ലീഗിൻ്റെ (WPL) വരാനിരിക്കുന്ന പതിപ്പിൽ നിന്ന് പിന്മാറിയ ലോറൻ ബെല്ലിന് പകരക്കാരിയെ യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ചമാരി അത്തപ്പത്തുവിനെ ആണ് അവർ ടീമിലെത്തിച്ചത്. അത്തപ്പത്തുവിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ആണ് അവർ സ്വന്തമാക്കിയത്. കഴിഞ്ഞ മാസം നടന്ന ലേലത്തിൽ അവർ അൺ സോൾഡ് ആയിരുന്നു.

ചമാരി 24 01 26 19 51 54 783

ഡബ്ല്യുപിഎല്ലിന് പിന്നാലെ ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബെൽ യു പി വാരിയേഴ്‌സിൽ നിന്ന് പിന്മാറിയത്.

മികച്ച ഫോമിലുള്ള വ്ഹമാരി അത്തപത്തു കഴിഞ്ഞ വർഷം 16 ടി20 കളിൽ നിന്ന് 31.33 ശരാശരിയിൽ 470 റൺസ് നേടിയിരുന്നു‌. എട്ട് വിക്കറ്റും വീഴ്ത്തി. അത്തപ്പത്തു ശ്രീലങ്കയെ ഇംഗ്ലണ്ടിനെതിരെ ചരിത്രപരമായ ആദ്യ പരമ്പര വിജയത്തിലേക്ക് നയിച്ചിരുന്നു‌. ആ പരമ്പരയിൽ ഏറ്റവും കൂടുത റൺസ് എടുത്തതും വിക്കറ്റ് വീഴ്ത്തിയതും അവരായിരുന്നു.

Categories WPL