വനിത പ്രീമിയര്‍ ലീഗിൽ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 179/6 എന്ന സ്കോര്‍ മുംബൈ നേടിയപ്പോള്‍ ഗുജറാത്തിന് 170 റൺസ് മാത്രമേ നേടാനായുള്ളു. 9 റൺസിന്റെ വിജയം ആണ് മുംബൈ കരസ്ഥമാക്കിയത്.
25 പന്തിൽ 61 റൺസ് നേടിയ ഭാരതി ഫുൽമാലി മാത്രമാണ് ഗുജറാത്ത് നിരയിൽ ചെറുത്തുനില്പുയര്‍ത്തിയത്. ഹര്‍ലീന്‍ ഡിയോള്‍ 24 റൺസും ഫോബെ ലിച്ഫീൽഡ് 22 റൺസും നേടിയപ്പോള്‍ മുംബൈ ബൗളിംഗിൽ അമേലിയ കെര്‍ മൂന്ന് വിക്കറ്റ് നേടി. ഹെയ്‍ലി മാത്യൂസിനും മൂന്ന് വിക്കറ്റ് ലഭിച്ചു.
ഷബ്നിം ഇസ്മൈല്‍ രണ്ട് വീതം വിക്കറ്റ് നേടി മുംബൈയ്ക്കായി തിളങ്ങി.