ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ വിട്ടാൽ ടീം പഴയത് പോലെ ആവില്ലെന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസ്സി. ധോണിയുടെ ലീഡർഷിപ് അത്രയും മികച്ചതായിരുന്നുവെന്നും ഡു പ്ലെസ്സി പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിങ്സ് വിടുമ്പോൾ അത് ടീമിൽ വലിയൊരു വിടവ് ഉണ്ടാക്കുമെന്നും ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണി അവർക്ക് മൂന്ന് തവണ ഐ.പി.എൽ കിരീടം നേടികൊടുത്തിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ വർഷത്തെ ഐ.പി.എല്ലിൽ കൂടി ടീമിൽ തിരിച്ചെത്താൻ ശ്രമിക്കുന്നതിനിടെയാണ് കൊറോണ വൈറസ് ബാധ മൂലം ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെച്ചത്.