ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആഗസ്റ്റിൽ തിരിച്ചെത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാക്കിയുള്ള മത്സരങ്ങൾ ആഗസ്റ്റിൽ നടക്കും എന്ന് സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 31 വരെ മത്സരങ്ങൾ നടത്തി ടൂർണമെന്റ് പൂർത്തിയാക്കാൻ ആണ് യുവേഫ ആലോചിക്കുന്നത്. യുറോപ്പ ലീഗ് മത്സരങ്ങളും സമാനമായ രീതിയിൽ ആകും നടക്കുക. ഒരോ മൂന്ന് ദിവസത്തെ ഇടവേളകളിലും മത്സരം നടത്താൻ ആണ് യുവേഫ ഉദ്ദേശിക്കുന്നത്.

ഓഗസ്റ്റ് 7നു മുമ്പ് യൂറോപ്പിലെ എല്ലാ ലീഗ് മത്സരങ്ങളും അവസാനിക്കും എന്നും യുവേഫ വിശ്വസിക്കുന്നു. ലീഗ് മത്സരങ്ങൾ അവസാനിച്ച ശേഷം മതി യൂറോപ്പ ലീഗുൻ ചാമ്പ്യൻസ് ലീഗും എന്ന് നേരത്തെ തന്നെ യുവേഫ നടപടി എടുത്തിരുന്നു. ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം നടക്കുന്നതിന് ഇടയിലായിരുന്നു കൊറോണ വില്ലനായി എത്തിയത്.