റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി സണ്‍റൈസേഴ്സിനെതിരെ 47 പന്തില്‍ 65 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ സമാനമായ രീതിയില്‍ അടുത്ത വര്‍ഷവും കളിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‍ലി. താനും എബിഡിയും പുറത്തായപ്പോള്‍ വേറൊരാള്‍ ഇന്ന് മുന്നോട്ട് വരണമെന്ന് താന്‍ എബിഡോയ് ഡ്രസ്സിംഗ് റൂമിലരുന്ന് പറഞ്ഞിരുന്നു. ഷിമ്രണും ഗുര്‍കീരത്തും ഇന്നലെ മികച്ച രീതിയിലാണ് കളിച്ചത്.
ഷിമ്രണ്‍ ഹെറ്റ്മ്യറിനു ഇതുപോലെ കളിയ്ക്കാനാകുമെന്ന് നമുക്ക് എല്ലാവ്രക്കും അറിയാവുന്നതാണ്, ഗുര്‍കീരത്തും വളരെ പക്വതയാര്‍ന്ന ഇന്നിംഗ്സാണ് കാഴ്ചവെച്ചതെന്നും കോഹ്‍ലി പറഞ്ഞു. ലഭിച്ച അവസരങ്ങളെല്ലാം ഗുര്‍കീരത്ത് ഉപയോഗപ്പെടുത്തി. ഈ മത്സരത്തിലെ നിര്‍ണ്ണായകമായ ഘടകമായിരുന്നു ഗുര്‍കീരത്തെന്നും കോഹ്‍ലി പറഞ്ഞു.













