Picsart 23 05 03 09 09 39 778

ഇന്ന് ഇന്ത്യ vs റയൽ മാഡ്രിഡ്

ഇന്ന് ഇന്ത്യ അണ്ടർ-17 ടീം, സ്പെയിനിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ സാക്ഷാൽ റയൽ മാഡ്രിഡ് ക്ലബിന്റെ അണ്ടർ-17 ടീമിനെ നേരിടും. ജൂണിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗനായാണ് ഈ മത്സരം. ഏഷ്യൻ കപ്പിൽ ജപ്പാൻ, വിയറ്റ്‌നാം, ഉസ്‌ബെക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിൽ ആണ് ഇന്ത്യ ഇറങ്ങേണ്ടത്.

ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ ടീം അവസാന ഇരു മാസമായി സ്പെയിനിൽ പര്യടനത്തിലാണ്‌. ഇതുവരെ ഇന്ത്യൻ ടീം അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ -17 (4-1), സിഡി ലെഗാനെസ് അണ്ടർ -18 (0-2), അത്‌ലറ്റിക്കോ മാഡ്രിഡ് U-16 (2-1) എന്നിവർക്കെതിരെ മൂന്ന് തയ്യാറെടുപ്പ് മത്സരങ്ങൾ കളിച്ചു.

റയൽ മാഡ്രിഡ് അണ്ടർ-17-യ്‌ക്കെതിരായ ഇന്ത്യയുടെ ഇന്നത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 8:30ന് ആരംഭിക്കും.

Exit mobile version