ക്യാപ്റ്റൻ ആയ വാർണർ കൂടുതൽ മികച്ച പ്രകടനം നടത്തും എന്ന് വാട്സൺ

Newsroom

ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഡേവിഡ് വാർണർ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. “ഡേവ് നായകനായത് തന്റെ ടീമിന് വേണ്ടി നിലകൊള്ളാനും മികച്ച പ്രകടനം കാഴച വെക്കാനും സ്ഥാപിക്കാനും അദ്ദേഹത്തിന് കൂടുതൽ പ്രചോദനം നൽകുമെന്നതിൽ സംശയമില്ല. ഐപിഎല്ലിൽ വാർണർ എല്ലായ്പ്പോഴും അവിശ്വസനീയമാംവിധം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.” വാട്സൺ പറഞ്ഞു.

വാർണർ 23 03 29 18 07 27 979

സൺറൈസേഴ്സ് വാർണറിനെ പുറത്ത് ഇരുത്തിയത് എന്നെ അത്ഭുതപ്പെടുത്തി. മൂന്നോ നാലോ മത്സരങ്ങൾ മോശം ആയിട്ടുണ്ട്. അത് വെച്ച് ഹൈദരാബാദ് വാട്സണെ പുറത്താക്കിയത് ഭ്രാന്തമായ തീരുമാനം ആയിരുന്നു അത്. വാട്സൺ സ്‌പോർട്‌സ്റ്റാറിനോട് പറഞ്ഞു. പന്തിന് പരിക്കേറ്റതിനാൽ ആണ് വാർണർ ഇപ്പോൾ ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ആയി നിയമിക്കപ്പെത്.