ഡേവിഡ് വാ‍‍ർണർ മടങ്ങിയെത്തുന്നു, ലക്നൗവിന് ടോസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹി ക്യാപിറ്റൽസിനെ നേരിടും. മത്സരത്തിൽ ടോസ് നേടിയ ലക്നൗ നായകന്‍ കെഎൽ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഡല്‍ഹി നിരയിലേക്ക് ഡേവിഡ് വാ‍‍ർണറും ആന്‍റിക് നോര്‍ക്കിയയും ടീമിലേക്ക് എത്തുമ്പോള്‍ മന്‍ദീപിന് പകരം സര്‍ഫ്രാസും ടീമിലേക്ക് വരുന്നു. ടിം സീഫെര്‍ട്ട്, ഖലീൽ അഹമ്മദ് എന്നിവരും ടീമിൽ നിന്ന് പുറത്ത് പോകുന്നു. ലക്നൗ നിരയിൽ മനീഷ് പാണ്ടേയ്ക്ക് പകരം കൃഷ്ണപ്പ ഗൗതം ടീമിലേക്ക് എത്തുന്നു.

4 പോയിന്റുള്ള ലക്നൗ 5ാം സ്ഥാനത്തും 2 പോയിന്റുള്ള ഡല്‍ഹി ഏഴാം സ്ഥാനത്തുമാണുള്ളത്.

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Anrich Nortje

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Andrew Tye, Ravi Bishnoi, Avesh Khan