ഈ സീസണിലെ തന്റെ അവസാന മത്സരത്തില്‍ കളിയ്ക്കുകയായിരുന്നു ഡേവിഡ് വാര്‍ണറുടെ മികച്ച പ്രകടനത്തിനു മികവില്‍ 212 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രവിചന്ദ്രന്‍ അശ്വിന്‍ മനീഷ് പാണ്ടേയെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കിയ പ്രകടനത്തില്‍ മത്സരത്തിലേക്ക് പഞ്ചാബ് തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും മുഹമ്മദ് നബിയും കെയിന്‍ വില്യംസണും മറ്റു ബാറ്റ്സ്മാന്മാരും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 200 കടത്തുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ സാഹയും വാര്‍ണറും ചേര്‍ന്ന് 6.2 ഓവറില്‍ 78 റണ്‍സാണ് നേടിയത്. 13 പന്തില്‍ 28 റണ്‍സ് നേടിയ സാഹയെ മുരുഗന്‍ അശ്വിനാണ് പുറത്താക്കിയത്. തുടര്‍ന്ന് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി 82 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 36 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന് അതേ ഓവറിന്റെ അവസാന പന്തില്‍ വാര്‍ണറെയും പുറത്താക്കി. 56 പന്തില്‍ നിന്നാണ് ഡേവിഡ് വാര്‍ണര്‍ 81 റണ്‍സ് നേടിയത്.
34 റണ്‍സാണ് നാലാം വിക്കറ്റില്‍ നബി-വില്യംസണ്‍ കൂട്ടുകെട്ട് നേടിയത്. വില്യംസണ്‍ 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 10 പന്തില്‍ 20 റണ്‍സ് നേടി. ഇരുവരെയും മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടുവാന്‍ 36 റണ്‍സ് നല്‍കിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ 30 റണ്‍സിനു 2 വിക്കറ്റ് നേടി. മുരുഗന്‍ അശ്വിന്‍ 32 റണ്‍സിനു 1 വിക്കറ്റഅ നേടി. 4 ഓവറില്‍ 66 റണ്‍സ് ആണ് മുജീബ് ഉര്‍ റഹ്മാന്‍ വഴങ്ങിയത്.