ഹസരംഗയെ ബൗളിംഗിലേക്ക് കൊണ്ടുവരാന്‍ വൈകിയത് വലിയ പിഴവ് – ബ്രാഡ് ഹോഗ്ഗ്

Sports Correspondent

വനിന്‍ഡു ഹസരംഗയെ ബൗളിംഗിലേക്ക് കൊണ്ടു വരുവാന്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വൈകിയെന്നും അത് വലിയ പിഴവായി പോയെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്ഗ്.

ആര്‍സിബിയുടെ പ്രധാന ബൗളര്‍ ആയിട്ടും താരത്തിന് വെറും 3 ഓവര്‍ മാത്രമാണ് നല്‍കിയത്. ശിവം ഡുബേയും റോബിന്‍ ഉത്തപ്പയും അടിച്ച് തകര്‍ത്തപ്പോള്‍ 11ാം ഓവറിലാണ് വനിന്‍ഡു ഹസരംഗയെ ഫാഫ് ഡു പ്ലെസി ബൗളിംഗിനിറക്കിയത്.

അതേ സമയം ആദ്യ പത്തോവറിൽ തന്നെ മഹീഷ് തീക്ഷണയെ ചെന്നൈ ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചാണ് ഹോഗ്ഗ് ആര്‍സിബിയ്ക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാണിച്ചത്. ആദ്യ പത്തോവറിൽ ഏഴ് ഓവര്‍ സ്പിന്നിനെയാണ് ചെന്നൈ ഉപയോഗിച്ചത്.