അബ്ദു സമദ് സമദാനി എം.പി. സന്തോഷ് ട്രോഫി സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവ എംപി അബ്ദു സമദ് സമദാനി എം.പി. യുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. രാവിലെ 10.30 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെത്തിയ എംപി അബ്ദു സമദ് സമദാനി എം.പി. സ്റ്റേഡിയവും സ്റ്റേഡിയത്തില്‍ നടത്തിയ പ്രവര്‍ത്തകളും സന്ദര്‍ശിച്ചു വിലയിരുത്തി.

Img 20220413 Wa0060
സന്തോഷ്‌ ട്രോഫി മത്സര വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം എംപി അബ്ദു സമദ് സമദാനി എം പി യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു എം എൽ എ യൂ എ ലത്തീഫ് സമീപം

മലപ്പുറം മുന്‍സിപ്പിള്‍ ചെയര്‍മാന്‍ മുജീബ് കാടേരി, സ്റ്റാറ്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. അബ്ദുല്‍ ഹക്കീം, സിദ്ധീക് നൂരേങ്ങല്‍, കൗണ്‍സിലര്‍മാരായ ഷിഹാബ് മേടായങ്ങാടന്‍, സഹീര്‍ സി.കെ., സി. സുരേഷ്, ബിനോയ് സി ജെയിംസ് തുടങ്ങിയവര്‍ അനുഗമിച്ചു.
തുടര്‍ന്ന് ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ പ്രധാന വേദിയാ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തി, യു.എ. ലത്തീഫ് എം.എല്‍എ.യുടെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദര്‍ശനം. സ്റ്റേഡിയത്തിലെ പ്രവര്‍ത്തികളും മറ്റും വിലയിരുത്തി.

Img 20220413 Wa0064
സന്തോഷ്‌ ട്രോഫി മത്സര വേദിയായ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എംപി അബ്ദു സമദ് സമദാനി എം പി യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയപ്പോൾ .

മഞ്ചേരി മുന്‍സിപ്പിള്‍ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്‌സണ്‍ അഡ്വ. ബീന ജോസഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മരുന്നന്‍ മുഹമ്മദ്, ടി.എം. അബ്ദുല്‍ നാസര്‍, സി സക്കീന, കൗണ്‍സിലര്‍മാരായ അബ്ദുറഹീം, വി.പി. ഫിറോസ് , വല്ലാഞ്ചിറ മുഹമ്മദലി, പറമ്പന്‍ റഷീദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, തുടങ്ങിയവര്‍ അനുഗമിച്ചു.